ഫാൽകോ പ്രോജക്റ്റ്

ക്ലൗഡ് നേറ്റീവ് റൺടൈം സെക്യൂരിറ്റി

What is Falco?

Sysdig, Inc നിർമ്മിച്ച ഒരു ഓപ്പൺ സോഴ്‌സ് റൺടൈം സുരക്ഷാ ടൂൾ ആണ് ഫാൽക്കോ പ്രോജക്റ്റ്. ഫാൽക്കോ സിഎൻ‌സി‌എഫിന് സംഭാവന നൽകി, ഇപ്പോൾ ഒരു സി‌എൻ‌സി‌എഫ് ഇൻ‌ക്യുബേറ്റിംഗ് പ്രോജക്റ്റാണ്.

ഫാൽക്കോ എന്താണ് ചെയ്യുന്നത്?

സിസ്റ്റം കോളുകൾ ഉപയോഗിച്ചു ഫാൽകോ ഒരു സിസ്റ്റം സുരക്ഷിതമാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. അതിനായ്:

  • കേർണലിൽ നിന്ന് റൺടൈമിൽ ലിനക്സ് സിസ്റ്റം കോളുകൾ പാഴ്‌സുചെയ്യുന്നു
  • ശക്തമായ റൂൾസ് എഞ്ചിനു കൈകാര്യം ചെയ്യാനുതകുന്ന സ്ട്രീം അയക്കുന്നു
  • ഒരു നിയമം ലംഘിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്നു

കൂടുതൽ വിവരങ്ങൾക്ക്, ഫാൽക്കോRules കാണുക.

ഫാൽകോ എന്തൊക്കെ പരിശോധിക്കുന്നു?

അസാധാരണമായ പെരുമാറ്റങ്ങൾ കണ്ടുപിടിക്കാനായി കേർണൽ പരിശോധിക്കുന്ന ഡീഫോൾട് റൂളുകൾ അടങ്ങിയതാണ് ഫാൽക്കോ. ഉദാഹരണമായി:

  • പ്രിവിലേജ്ഡ് കണ്ടെയ്നറുകൾ ഉപയോഗിച്ച് പ്രിവിലേജ് വർദ്ധിപ്പിക്കൽ
  • setns പപോലുള്ള ടൂൾസ് ഉപയോഗിച്ച് നെയിംസ്‌പെയ്‌സ് മാറ്റങ്ങൾ വരുത്തൽ
  • / etc, / usr / bin, / usr / sbin മുതലായ പ്രധാന ഡയറക്ടറികൾ വായിക്കുക / എഴുതുക
  • symlinks നിർമ്മിക്കുക
  • ഉടമസ്ഥാവകാശവും മോഡ് മാറ്റങ്ങളും നടക്കുക
  • അപ്രതീക്ഷിത നെറ്റ്‌വർക്ക് കണക്ഷനുകളോ സോക്കറ്റ് മ്യൂട്ടേഷനുകളോ സംഭവിക്കുക
  • execve ഉപയോഗിച്ച് വികസിപ്പിച്ച പ്രക്രിയകൾ
  • sh, bash, csh, zsh പോലുള്ള ഷെൽ ബൈനറികൾ എക്സിക്യൂട്ട് ചെയ്യുക
  • ssh, scp, sftp പോലുള്ള SSH ബൈനറികൾ എക്സിക്യൂട്ട് ചെയ്യുക
  • ലിനക്സ്‌ coreutils എക്സിക്യൂട്ടബിളുകൾ പരിവർത്തനം ചെയ്യുക
  • ലോഗിൻ ബൈനറികൾ പരിവർത്തനം ചെയ്യുക
  • shadowutil, passwd എക്സിക്യൂട്ടബിളുകൾ പരിവർത്തനം ചെയ്യുക. അത്തരം എക്സിക്യൂട്ടബിളുകളുടെ ഏതാനും ഉദാഹരണങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു:
    • shadowconfig
    • pwck
    • chpasswd
    • getpasswd
    • change
    • useradd
    • etc

എന്താണ് ഫാൽക്കോ റൂൾസ്?

ഫാൽക്കോ ഉപയോഗിച്ച് പ്രാമാണീകരിക്കുന്ന ചട്ടക്കൂടുകളാണ് റൂൾസ്. അവ ഫാൽക്കോ കോൺഫിഗറേഷൻ ഫയലിൽ നിർവചിച്ചിരിക്കുന്നു. കൂടാതെ നിങ്ങൾക്ക് സിസ്റ്റത്തിൽ പരിശോധിക്കാൻ കഴിയുന്ന ഇവന്റുകളെയും പ്രതിനിധീകരിക്കുന്നു. ഫാൽക്കോ റൂൾസ് എഴുതുക, മാനേജുചെയ്യുക, വിന്യസിക്കുക എന്നിവയെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്കായി Rules കാണുക.

എന്താണ് ഫാൽകോ അലേർട്ടുകൾ?

STDOUT ലേക്ക് ലോഗിൻ ചെയ്യുന്നത് പോലെ ലളിതമോ ഒരു ക്ലയന്റിന് ഒരു gRPC കോൾ കൈമാറുന്നതുപോലുള്ള സങ്കീർണ്ണമോ ആയി ക്രമീകരിക്കാവുന്ന ഡൌൺ സ്ട്രീം പ്രവർത്തനങ്ങളാണ് അലേർട്ടുകൾ. ഫാൽക്കോ അലേർട്ടുകൾ എഴുതുക, മാനേജുചെയ്യുക, വിന്യസിക്കുക എന്നിവയെക്കുറിച്ചുള്ള കൂടുതൽ‌ വിവരങ്ങൾ‌ക്കായി Falco Alerts കാണുക. ഫാൽക്കോയ്ക്ക് അലേർട്ടുകൾ അയയ്ക്കാൻ കഴിയുന്നവ:

  • സ്റ്റാൻഡേർഡ് ഔട്ട്പുട്ട്
  • ഒരു ഫയൽ
  • സിസ് ലോഗ്
  • സ്പോൺ ചെയ്യുപ്പെട്ട പ്രോഗ്രാമുകൾ
  • ഒരു HTTP[s]എൻഡ്പോയിന്റ്
  • ഒരു gRPC ക്ലയന്റ്

ഫാൽക്കോയുടെ ഭാഗങ്ങള്‍ എന്തൊക്കെയാണ്?

മൂന്ന് പ്രധാന ഭാഗങ്ങള്‍ അടങ്ങിയതാണ് ഫാൽക്കോ:

  • യൂസർസ്പേസ് പ്രോഗ്രാം. ഫാൽക്കോയുമായി സംവദിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന falco എന്നറിയപ്പെടുന്ന CLI ടൂൾ. ഈ യൂസർസ്പേസ് പ്രോഗ്രാം സിഗ്നലുകൾ കൈകാര്യം ചെയ്യുന്നു, ഒരു ഫാൽകോ ഡ്രൈവറിൽ നിന്നുള്ള വിവരങ്ങൾ പാഴ്‌സുചെയ്യുന്നു, ഒപ്പം അലേർട്ടുകൾ അയയ്ക്കുകയും ചെയ്യുന്നു.

  • കോൺഫിഗറേഷൻ - ഫാൽക്കോ എങ്ങനെ പ്രവർത്തിക്കുന്നു, എന്ത് നിയമങ്ങൾ സ്ഥാപിക്കണം, അലേർട്ടുകൾ എങ്ങനെ നടത്തണം എന്നിവ നിർവചിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Configurationകാണുക.

  • ഡ്രൈവർ - ഫാൽക്കോ ഡ്രൈവർ സവിശേഷതകൾ പാലിക്കുകയും, സിസ്റ്റം കോൾ വിവരങ്ങളുടെ ഒരു സ്ട്രീം അയയ്ക്കുകയും ചെയ്യുന്ന ഒരു സോഫട് വെയർ ആണ്. ഒരു ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യാതെ നിങ്ങൾക്ക് ഫാൽക്കോ പ്രവർത്തിപ്പിക്കാൻ കഴിയില്ല. നിലവിൽ, ഫാൽകോ ഇനിപ്പറയുന്ന ഡ്രൈവറുകളെ പിന്തുണയ്ക്കുന്നു:

    • (Default) libscap and libsinsp C++ ലൈബ്രറികളിൽ നിർമ്മിച്ച കേർണൽ മൊഡ്യൂൾ
    • സമാന മൊഡ്യൂളുകളിൽ നിന്ന് നിർമ്മിച്ച BPF പ്രോബ്
    • യൂസർസ്പേസ് ഇൻസ്ട്രുമെന്റേഷൻ

കൂടുതൽ വിവരങ്ങൾക്ക് Falco Drivers കാണുക.


ആമുഖം

ഫാൽക്കോയ്‌ക്ക് ആമുഖം

തേർഡ്-പാർട്ടി ഇന്റഗ്രേഷനുകൾ

ഫാൽ‌കോ കോറിൽ‌ നിർമ്മിച്ച കമ്മ്യൂണിറ്റി നയിക്കുന്ന ഇന്റഗ്രേഷനുകൾ

Falco അലേർട്ട്സ്

ഫാൽക്കോ ഉദാഹരണങ്ങൾ

ചെയ്ഞ്ചുലോഗ്


Last modified March 26, 2021: docs directory (83f7683)